ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റര്‍ എന്‍ എ ബി എച്ച് നിലവാരം: അവലോകന യോഗം ചേര്‍ന്നു

നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്നു. മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗമ്യചന്ദ്രന്‍ വിഷയാവതരണം നടത്തി.ജില്ലയില്‍ 7 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളാണ് എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയരുന്നത്. മീനങ്ങാടി, തെണ്ടര്‍നാട്, വെള്ളമുണ്ട, എടവക, തരിയോട്, സുല്‍ത്താന്‍ ബത്തേരി, മൂപ്പൈനാട് എന്നിവടങ്ങളിലെ സ്ഥാപനങ്ങളാണ് അവ. ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള 4 ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററും ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള 3 സ്ഥാപനങ്ങളുമാണ്.

കോട്ടക്കല്‍ ആര്യ വൈദ്യശാല എന്‍.എ.ബി.എച്ച് അസ്സസര്‍ പി.പി.രാജന്റെ നേതൃത്വത്തില്‍ മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വിശദമായി പരിശോധന നടത്തുകയും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗികളെ കണ്ടും ആശാ വര്‍ക്കര്‍മാര്‍, എച്ച്.എം.സി പ്രതിനിധികളോടും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞും നിലവാരം ഉറപ്പു വരുത്തുകയും ചെയ്തു. കോട്ടക്കല്‍ ആര്യ വൈദ്യശാല എന്‍.എ.ബി.എച്ച് അസ്സസര്‍ പി.പി.രാജന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം. ഡോ.അനീന.പി.ത്യാഗരാജ്, ആയൂര്‍വേദ ഡി.എം.ഒ ഡോ.എ.പ്രീത, ഹോമിയോ ഡി.എം.ഒ ഡോ.സി.വി ഉമ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.കെ നിഷ തുടങ്ങിയവര്‍ സംസാരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, എച്ച്.എം.സി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.