മറ്റൊരു മൊബൈൽ ഫോണിനും അവകാശപ്പെടാൻ സാധിക്കാത്ത 10 മികച്ച ഫീച്ചറുകൾ; ആപ്പിൾ ഐഫോൺ 15ന്റെ സവിശേഷതകൾ അറിയാം

ആപ്പിള്‍ എന്നത് എന്നും ഒരു പൗഢിയുടെ പ്രതീകമാണ്. മറ്റ് സാമാര്‍ട്ട് ഫോണുകള്‍ക്ക് ഒന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ഐഫോണുകള്‍ക്ക് ഉണ്ട് എന്നാണ് ആളുകള്‍ ധരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഐഫോണുകള്‍ക്ക് മാത്രം ഈ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റ് ഫോണുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത ചില ഫീച്ചറുകള്‍ ആപ്പിള്‍ നല്‍കുന്നത് കൊണ്ടുതന്നെയാണ്.

അടുത്തിടെ പുതിയ ഐഫോണ്‍ 15 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചപ്പോഴും ഈ പ്രത്യേക ആപ്പിള്‍ കൈവിട്ടിട്ടില്ല. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മറ്റ് സ്മോര്‍ട്ട് ഫോണുകള്‍ക്ക് അവകാശപ്പെടാൻ സാധിക്കാത്ത ഒമ്ബതോളം പുതിയ ഫീച്ചറാണ് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

1.ടൈറ്റാംനിയം ഫ്രൈയിം തന്നെയാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഇത് ആദ്യമായാണ് ഒരു ഫോണ്‍ ടൈറ്റാംനിയം ഫ്രൈയിമില്‍ ഒരുങ്ങിയിരിക്കുന്നത്. പുതിയ സീരീസിലെ പ്രോ മോഡലുകള്‍ക്കാണ് ആപ്പിള്‍ ടൈറ്റാംനിയം ഫ്രൈയിം നല്‍കിയിരിക്കുന്നത്. 100 ശതമാനം റീസൈക്കിള്‍ ചെയ്ത അലുമിനിയം ഉപയോഗിച്ച്‌ നിര്‍മ്മിച്ച പുതിയ ഉപഘടനയുള്ള ടൈറ്റാനിയം ആണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.

2. മറ്റൊരു പ്രത്യേകതയാണ് സ്ഥിരസ്ഥിതിയായി 24എംപിയില്‍ ഷൂട്ട് ചെയ്യാൻ സാധിക്കുന്നു എന്നത്. മറ്റ് ചില ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാണെങ്കിലും അവിടെയെല്ലാം 12എംപി സേവനം ആണ് ലഭിക്കുന്നത്. ആപ്പിള്‍ ആണ് ആദ്യമായി ഈ സേവനം 24 എംപിയിലേക്ക് ഉയര്‍ത്തിയത്. ആയതിനാല്‍ തന്നെ ചിത്രങ്ങള്‍ക്ക് ഉയര്‍ന്ന ക്ലാരിറ്റി നല്‍കാൻ ഇത് സഹായിക്കുന്നു.

3. എ17 ചിപ്പിന്റെ സവിശേഷതയാണ് മറ്റൊരു പ്രത്യേകത. ആദ്യത്തെ ചിപ്പ് 3nm പ്രോസസ്സില്‍ നിര്‍മ്മിച്ച ചിപ്പ് ആണിത് ഫോണിന്റെ പ്രോ മോഡലുകളില്‍ ആയിരിക്കും ഈ ചിപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഈ ചിപ്പ് സഹായിക്കുന്നതാണ്.

4. സംയോജിത OIS ഉം ഓട്ടോഫോക്കസും ആണ് മറ്റ് ഫോണുകളില്‍ നിന്ന് ഐഫോണ്‍ 15നെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഫീച്ചര്‍.

5. പുതിയ 5X ടെലിഫോട്ടോ ലെൻസ് ആണ് പുതിയ ഫോണുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതിനായി മികച്ച ഓട്ടോഫോക്കസ് സിസ്റ്റവും ആപ്പിള്‍ അവതരിപ്പിച്ചു. OIS-ഉം ഓട്ടോഫോക്കസും സംയോജിപ്പിക്കുന്ന 3D സെൻസര്‍ ഷിഫ്റ്റ് എന്ന സേവനവും ആപ്പിള്‍ പരിജയപ്പെടുത്തിയിട്ടുണ്ട്. 10000 മൈക്രോ ചലനങ്ങളുള്ള മികച്ച ഇമേജ് സ്റ്റെബിലൈസേഷൻ സാധ്യമാക്കാൻ ഈ ഫീച്ചറിന് സാധിക്കും എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

6. മറ്റൊരു പുതിയ ഫീച്ചറാണ് ഐഫോണിന്റെ ആക്ഷൻ ബട്ടൻ. പല ഫോണുകളിലും ആക്ഷൻ ബട്ടണിന് സമാനമായ ഫീച്ചറുകള്‍ ഉണ്ടെങ്കിലും കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടനുകള്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ആപ്പിള്‍ ആണ്. ഇത് ഉപയോക്താക്കളെ അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനം നല്‍കാനും ഫോണ്‍ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാനും സഹായിക്കും. ഉപഭോക്താക്കളുടെ മുൻഗണന അനുസരിച്ച്‌ പല കാര്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഈ ബട്ടൻ ഉപയോഗിക്കാം.

7. RAW-ല്‍ 4K60ല്‍ വീഡിയോ ഷൂട്ട് ചെയ്യാനുള്ള സൗകര്യവും ഐഫോണിന്റെ പ്രോ മോഡലുകള്‍ അനുവദിക്കുന്നുണ്ട്. ഇതും ഫോണിനെ മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഫീച്ചറാണ്. പോസ്റ്റ് പ്രോസസ്സിംഗിനായി കൂടുതല്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച്‌ സുഗമമായ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാൻ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും.

8. ആദ്യം സൂചിപ്പിച്ചത് പോലെ 5X ടെലിഫോട്ടോ ലെൻസാണ് ഫോണിന് നല്‍കിയിരിക്കുന്നത് പുതിയ ടെട്രാ പ്രിസം സംവിധാനത്തിലാണ് ഈ ലെൻസ് പ്രവര്‍ത്തിക്കുന്നത് എന്നത് ഫോണിന്റെ സവിശേഷതയെ വര്‍ധിപ്പിക്കുന്നു. ഈ സംവിധാനം വഴി നാല് തവണ ബൗണ്‍സ് ചെയ്ത് തെളിച്ചമുള്ള ചിത്രങ്ങള്‍ ആക്കാൻ സാധിക്കും മാത്രമല്ല കാര്യക്ഷമമായ സൂമിങ് കപ്പാസിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

9. മറ്റൊരു ഫീച്ചറാണ് ഓട്ടോമാറ്റിക്ക് പോര്‍ട്രെയിറ്റ് മോഡ്. എന്ത് വിഷയത്തെ ലക്ഷ്യമാക്കിയാണോ ചിത്രം പകര്‍ത്താൻ ഉപഭോക്താക്കള്‍ ശ്രമിക്കുന്നത് ആ വസ്തു ഓട്ടോമാറ്റിക് ആയി തന്നെ ഫോക്കസില്‍ വരും വിധം ഉള്ള സംവിധാനമാണ് ഇത്. പിന്നീട് ഫോട്ടോസ് ആപ്പ് ഉപയോഗിച്ച്‌ പോര്‍ട്രെയിറ്റ് ഇഫക്‌റ്റുകള്‍ പ്രയോഗിക്കാനും സാധിക്കുന്നതാണ്.

10. വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാൻഡേര്‍ഡുകളായ Qi 2വിന്റെ സാന്നിധ്യമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. മറ്റ് ഫോണുകളും ഈ സംവിധാനത്തെ കുറിച്ച്‌ ചിന്തിക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായി കൊണ്ടുവന്നത് ആപ്പിള്‍ ആണ്. മെച്ചപ്പെട്ട വയര്‍ലെസ് ചാര്‍ജിംഗിനായി മാഗ്നറ്റിക് പവര്‍ പ്രൊഫൈല്‍ ഉള്‍പ്പെടുന്ന ഒരു പുതിയ വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാൻഡേര്‍ഡാണിത്. ഇവയെല്ലാമാണ് പുതിയ ഐഫോണ്‍ 15നെ മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.