കൽപ്പറ്റ കൈനാട്ടിക്ക് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. നടവയ ലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ്ആർടി സി ബസ്സാണ് ഇന്ന് രാവിലെ 6:45 മണിയോടെ അപകടത്തിൽപ്പെട്ടത്.ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ലോറി യിൽ കുടുങ്ങിപ്പോയ ഇദ്ധേഹത്തെ ഫയർഫോഴ്സെത്തിയാണ് രക്ഷി ച്ചത്. ബസ് യാത്രികരായ ഷഹാന (21) കണിയാമ്പറ്റ, ഫ്രാൻസിസ് (76) നടവയൽ, നീതു (30) പള്ളിക്കുന്ന്, ഉഷാ ഭായ് പനമരം, നസിമ മിമുക്ക്, മണകണ്ഠൻ കമ്പളക്കാട്, ആയിഷ, ബസ് ഡ്രൈവർ കോട്ടയം സ്വദേശി ബാലൻ, കണ്ടക്ടർ അരുൺ, വിനീത പുൽപ്പള്ളി എന്നിവർ പരിക്കുകളോ ടെ കൽപ്പറ്റ ലിയോ ആശുപത്രിയിലും, നാല് പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ല.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







