സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം; മനംനൊന്ത് പ്ലസ് വൺ വിദ്യാര്‍ത്ഥി ജീവനൊടുക്കി; സംഭവം കോഴിക്കോട്

സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിനാഥാണ് ആത്മഹത്യ ചെയ്തത്. ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലാപ്‌ടോപ്പില്‍ സിനിമ കണ്ടു കൊണ്ടിരിക്കെയാണ് സൈബര്‍ സെല്ലിന്റെ പേരില്‍ ലാപ് ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ചത്. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും 33,900 രൂപ ഉടൻ അടയ്‌ക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു സന്ദേശം. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു ഹാക്കര്‍ പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കമ്ബ്യൂട്ടര്‍ ഹാക്ക് ചെയ്‌തെന്നും സന്ദേശത്തിലുണ്ടായിരുന്നു.

നിയമവിരുദ്ധമായ സൈറ്റാണ് ഉപയോഗിച്ചതെന്നും 6 മണിക്കൂറിനുള്ളില്‍ പണമടയ്‌ക്കണമെന്നും ഭീഷണിപ്പെടുത്തി. പണം അടച്ചില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്നും പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്യുമെന്നും രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം ലഭിച്ചതിന് ശേഷമുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.