കണിയാമ്പറ്റ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചീക്കല്ലൂർ ചാപ്പലിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാൾ നാളെ മുതൽ ആരംഭിക്കും.നാളെ രാവിലെ 10 മണിക്ക്
വികാരി ഫാ. സിനു ചാക്കോ കൊടി ഉയർത്തുന്നതോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാവുക.
ഒക്ടോബർ 1, 2 തിയ്യതികളിലാണ് പ്രധാന തിരുനാൾ.തിങ്കളാഴ്ച രാവിലെ 7.30ന് തീർത്ഥയാത്ര സംഗമം ചീക്കല്ലൂർ ചാപ്പലിൽ എത്തിച്ചേരുകയും തുടർന്ന് വി.മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന ,പ്രസംഗം തുടർന്ന് ആശിർവാദം, എഴുത്തിനിരുത്ത് എന്നിവ നടത്തപെടും. നേർച്ചഭക്ഷണത്തോടെ പെരുന്നാൾ സമാപിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്