കേരളത്തിന്റെ മികച്ച ഭക്ഷ്യയോത്പന്നങ്ങളുടെയും കറി പൗഡറുകളുടെയും നിർമാതാക്കളായ അജ്മി ഫ്ലോർ മിൽസിന്റെ വയനാട് ജില്ലാ ഡീലേഴ്സ് മീറ്റ് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്നു.
മികച്ച വിൽപ്പന നേട്ടം കൈവരിച്ചവർക്ക് ഗോൾഡ് കോയിനുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
അജ്മി ചെയർമാൻ അബ്ദുൽ കാദർ ഹാജി, ഡയറക്ടർമാരായ ഫൈസൽ കെ എ, മുഹമ്മദ് അഫ്സൽ, കെ.എ റാഷിദ്, മാർക്കറ്റിങ് മാനേജർ സലാം എന്നിവർ പങ്കെടുത്തു. അജ്മി ജില്ലാ ഡിസ്ട്രിബ്യുട്ടർ നൗഫൽ സ്വാഗതവും കമ്പനി മാനേജർ സാദിഖ് റഹിം നന്ദിയും പറഞ്ഞു.ബീറ്റസ് ഓഫ് കേരള ടീമിന്റെ സംഗീത വിരുന്നും പ്രോഗ്രാമിന് മാറ്റുകൂട്ടി.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







