പുൽപ്പള്ളി ചെതലയം റേയ്ഞ്ചിലെ പാതിരി പള്ളിച്ചിറ വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി മധ്യ വയസ്ക്കന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. ആനപ്പാറ കോളനിയിലെ കുള്ളൻ (62)നാണ് പരിക്കേറ്റത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ചികി ത്സയിലാണ്.കഴിഞ്ഞ ദിവസം കൃഷിയിടത്തോട് ചേർന്നുള്ള വനാതിർത്തിയിൽ വിറക് ശേഖരിക്കുമ്പോഴായി രുന്നു കാട്ടാനയുടെ ആക്രമണം. വനംവകുപ്പ് ഉദ്യോ ഗസ്ഥർ എത്തിയാണ് പരിക്കേറ്റ കുള്ളനെ ആശു പ്രതിയിൽ എത്തിച്ചത്.കഴിഞ്ഞ മാസവും കാട്ടാന ആക മണത്തിൽ പള്ളിചിറ കോളനിയിലെ ബോളളൻ എന്ന യാൾക്ക് പരിക്കേറ്റിരുന്നു.ഇയാൾ ഇപ്പോഴും ചികിത്സയി ലാണ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







