വയർ കുറക്കാനുള്ള ശ്രമത്തിലോ?; ഈ ജ്യൂസുകൾ പരീക്ഷിക്കൂ..

ഇന്നത്തെക്കാലത്ത് കുടവയർ എന്നുള്ളത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്.

തടിയില്ലാത്തവർക്ക് പോലും വയർ ചാടുന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ മുതൽ വ്യായാമക്കുറവ് വരെ വയർ ചാടുന്നതിന് പിന്നിലെ ചില പ്രധാനകാരണം. വയർ ചാടുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നതാണ്. ഇത് ദഹിക്കുവാൻ ഏറെ പ്രയാസകരമാകും. ചില ജ്യൂസുകൾ ചാടിയ വയർ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം..

വെള്ളരിക്ക ജ്യൂസ്..

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. അതിനാൽ വെള്ളരിക്ക വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്..

ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഭാരവും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കുന്നു. ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകാണ്.

കാരറ്റ് ജ്യൂസ്..

ദൈനംദിന ഭക്ഷണത്തിൽ കാരറ്റ് ജ്യൂസ് ചേർക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. കാരറ്റ് ദഹനത്തെ സഹായിക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

പാലക്ക് ചീര ജ്യൂസ്..

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി
വളരെ കുറവാണ്. ഉയർന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചീരയിൽ തൈലക്കോയിഡുകൾ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവ വിശപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.