വൈത്തിരി ഉപജില്ല കായികമേളയിൽ എൽ.പി വിഭാഗം ഓവറോൾ കിരീടം നേടി വെള്ളാർ മല ജിവിഎച്ച്എസ്എസ് എൽപി വിഭാഗം കിഡ്ഡീസ് ഗേൾസിൽ അമാന മെഹറിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വെള്ളാർമല സ്കൂളിൽ കായികാധ്യാപകൻ ഇല്ലാതെയാണ് ഇത്തരത്തിൽ ഒരു വിജയം കരസ്ഥമാക്കിയത് എന്നത് വിജയത്തിന് ഇരട്ടി മധുര നൽകുന്നതാണ്.ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പിടിഎയും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







