ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 20 വരെ
ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുളളവര്‍, മാനസികവും ശാരീരികമായും വൈകല്യമുളളവര്‍, ”ഓട്ടിസം ബാധിച്ചവര്‍, ഭര്‍ത്താവ് മരണമടഞ്ഞ പ്രായാധിക്യമുളള സ്ത്രീകള്‍, എയ്ഡ്സ്, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍, ശരീരം തളര്‍ന്ന് ശയ്യാവലംബരായവര്‍, 2009 ലോ അതിനുശേഷമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രത്യേക അപേക്ഷാ ഫോറം ആവശ്യമില്ല. തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സാക്ഷ്യ പത്രത്തിന്റെ അസ്സല് രേഖകളും സമര്‍പ്പിക്കണം.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







