ജില്ലാതല വയോജന സംഗമം നടത്തി

അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല വയോജന സംഗമം നടത്തി. സംഗമത്തിന്റെ സമാപന ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വയോജനങ്ങളുടെ മാനസികോല്ലാസവും ആരോഗ്യവും ലക്ഷ്യം വച്ചുള്ള വിവിധ കലാപരിപാടികളും ആരോഗ്യ ബോധവല്‍ക്കരണവും സമ്മാന ദാനവും ഉപഹാര വിതരണവും നടത്തി.വയോജങ്ങള്‍ക്ക് യു എച്ച് ഐഡി കാര്‍ഡ് വിതരണവും ആഭ ഐഡി നമ്പര്‍ ക്രിയേഷനും നടന്നു. ജില്ലയിലെ വിവിധ ഓള്‍ഡ് ഏജ് ഹോമുകളില്‍ നിന്നായി 180 വയോജനങ്ങള്‍ ഉള്‍പ്പടെ 300 പേര്‍ പങ്കെടുത്തു.അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ വയോജന സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് ഒക്ടോബര്‍ 12 ന് സുല്‍ത്താന്‍ ബത്തേരി താലൂക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ സംഘടിപ്പിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് മുഖ്യപ്രഭാഷണവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ,വൈസ് പ്രസിഡന്റ് കെ പി നുസ്‌റത്ത് , സ്ഥിരം സമിതി അധ്യക്ഷരായ പി വാസുദേവന്‍, ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ ,മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, യെസ് ഭാരത് വെഡിംഗ് കളക്ഷന്‍സ് മാനേജര്‍ ജോസഫ് ജോണ്‍, മീനങ്ങാടി സാമൂഹ്യ ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എന്‍ ഗീത, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ പി സ്മിത സീനിയര്‍ സിറ്റിസണ്‍സ് ഫോറംജില്ലാ പ്രസിഡന്റ് കെ . വി മാത്യു, വൈസ് പ്രസിഡന്റ് വാസുദേവന്‍, സെക്രട്ടറി ടി വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook

‘ഗോൾ…! ട്രിബിൾ ചെയ്ത്, പോസ്റ്റിലേക്ക് പന്തടിച്ച് മോദി’; സിക്കിമിലെ ഗാങ്‌ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് പ്രധാനമന്ത്രി

സിക്കിമിലെ ഗാങ്ടോക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ഇടവേളയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സിക്കിമിലെത്തിയിരുന്നു. ഗാങ്ടോക്കിൽ തങ്ങിയ മോദി

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.