ചെന്നലോട് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചെന്നലോട് ഗവ.യു.പി സ്‌കൂളിന്റെ കെട്ടിടം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കായിക മേളയില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവ നന്ദനയ്ക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി നിര്‍വ്വഹിച്ചു. കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 6 ക്ലാസ്സ് മുറികള്‍, റാംപ്, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു , കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പോള്‍, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.ശരത് ചന്ദ്രന്‍, വൈത്തിരി ഉപജില്ലാ വിദ്യാഭാസ ഓഫീസര്‍ ജിറ്റോ ലൂയീസ്, എസ്.എസ്.കെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ.കെ ഷിബു , തരിയോട് പഞ്ചായത്ത് സെക്രട്ടറി കെ.ബി ലതിക, ഹെഡ്മിസ്ട്രിസ് കെ.സഫിയ, പി.ടി.എ പ്രസിഡന്റ് വി.കെ ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വെള്ളമുണ്ട പത്താംമൈൽ ടൗൺ, മംഗലശ്ശേരി മല റോഡ്, പൊലീസ് സ്റ്റേഷൻ, കുഴിപ്പിൽ കവല എന്നിവിടങ്ങളിൽ നാളെ (ഏപ്രിൽ 30)രാവിലെ 8 മുതൽ വൈകുന്നേരം 6 വരെവൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

തടി ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്ന തേക്ക്, വീട്ടി എന്നിവയുടെയും മറ്റ് മരങ്ങളുടെയും തടികൾ, ബില്ലറ്റ്, വിറക് എന്നിവ മേയ് 6ന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstecommerce.com എന്ന വെബ്‍സൈറ്റിൽ മുൻകൂട്ടി

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോഡ്, ഇടുക്കി

കുരുമുളക് മോഷണ കേസിലെ അവസാനത്തെ പ്രതിയും പിടിയിൽ

പുൽപ്പള്ളി ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിൽ അവസാനത്തെ പ്രതിയെയും പിടികൂടി. പുൽപ്പള്ളി ആനപ്പാറ വാക്കയിൽ അനറ്റ്(19) എന്നയാളെ കുരുമുളക് കേസിൽ അവസാനമായി അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook

‘ഗോൾ…! ട്രിബിൾ ചെയ്ത്, പോസ്റ്റിലേക്ക് പന്തടിച്ച് മോദി’; സിക്കിമിലെ ഗാങ്‌ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് പ്രധാനമന്ത്രി

സിക്കിമിലെ ഗാങ്ടോക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ഇടവേളയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സിക്കിമിലെത്തിയിരുന്നു. ഗാങ്ടോക്കിൽ തങ്ങിയ മോദി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.