മാനസികാരോഗ്യ വാരാചരണ പരിപാടികളുടെ ഭാഗമായി പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണവും പച്ചക്കറിതൈ വിതരണവും നടത്തി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷത വഹിച്ചു .കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ ജമാലിയ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.അശ്വതി, സൈക്യാട്രിക് സോഷ്യല്‍ ആശ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്ഡ് പരിശോധനക്ക് ഒരു വര്ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള് ക്വട്ടേഷനുകള് ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില് നല്കണം.