സിവിൽ സർവീസിലെ ജനാധിപത്യവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക: എൻ.ഡി.അപ്പച്ചൻ

കൽപ്പറ്റ: കേരളത്തിലെ സിവിൽ സർവീസിൽ കുറച്ച് കാലമായി ജനാധിപത്യവിരുദ്ധ പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും അതിൻ്റെ ഏറ്റവും അവസാനത്തെ തെളിവാണ് പ്രതിപക്ഷ നേതാവിൻ്റെ നിയമസഭാ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത ജീവനക്കാരെ നടപടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച എൻ.ജി.ഒ അസോസിയേഷൻ്റെ വനിതകളുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തതും ഫാസിസ്റ്റ് നയം നടപ്പിലാക്കുന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി.എസ്.ടി വകുപ്പിലെ ജീവനക്കാരെ അന്യായമായി സസ്പെൻ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും, പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചും, പ്രതിഷേധക്കാരെ കൽതുറങ്കിലsക്കുന്ന കേന്ദ്രനയം കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെതിരായും കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു.

കെ.ടി.ഷാജി, സി.കെ.ജിതേഷ്, ലൈജു ചാക്കോ, എം.എസ് രാകേഷ്, ടി.പരമേശ്വരൻ, ഇ.വി.ജയൻ, പി.ജെ.ഷിജു, ബി.സുനിൽകുമാർ, ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.റഹ്മത്തുള്ള, ബാബു തോമസ്, നിഷ മണ്ണിൽ, കെ.സി.എൽസി, എ.നാജിയ, കെ.സി പത്മിനി തുടങ്ങിയവർ നേതൃത്വം നൽകി

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.