സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ
ഭാഗമായി അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. മീനങ്ങാടി പഞ്ചായത്തിലെ പന്നി മുണ്ട കോളനിയിലെയും നെന്മേനി പഞ്ചായത്തിലെ കോളി മൂല കോളനിയിലെയും നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ബേബി വര്‍ഗീസ്, ഉഷാ രാജേന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ എ.പി ലൗസന്‍, ടി.ഡി.ഒ ജി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.നെന്മേനി പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഷീല പുഞ്ചവയല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീതാ വിജയന്, ഗ്രാമപഞ്ചായത്ത് അംഗം വി.ടി ബേബി, സുജാത ഹരിദാസന്, വാര്‍ഡ് മെമ്പര്‍മാരായ ഉഷ വേലായുധന്, ബിന്ദു അനന്തന്, ടി.ഡി.ഒ ജി പ്രമോദ്, ടി.ഇ .ഒ കെ.ആര് ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







