സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023 പരിപാടിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ 11 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2500 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







