സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ 753 കോടി രൂപ

സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്. തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ ഇത്രയും തുക അക്കൗണ്ടിൽ എത്തിയത് കണ്ട് അമ്പരന്ന് ഇയാൾ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉടൻ തന്നെ മരവിപ്പിച്ചു. എന്നാൽ ഇത് സാങ്കേതിക തകരാർ മൂലം ബാങ്കിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് പിന്നീട് വ്യക്തമായി.

മുഹമ്മദ് ഇദ്രിസ് തിരുനെൽവേലി ജില്ലയിൽ നിന്ന് ജോലിക്കായാണ് ചെന്നൈയിലെത്തിയത്. കഴിഞ്ഞ 10 വർഷമായി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് ഇദ്രിസിന് 753.48 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായുള്ള സന്ദേശം ലഭിച്ചത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആകെ 3000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ 2000 രൂപ തന്റെ സുഹൃത്തിന് ഇദ്രിസ് കൈമാറി. പിന്നാലെ ആണ് ഈ സന്ദേശം ലഭിച്ചത്. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യം അദ്ദേഹം അറിയിച്ചു.

ശേഷം അക്കൗണ്ട് വിവരങ്ങൾ വാങ്ങി മിനിറ്റുകൾക്കകം തന്നെ ഇദ്രിസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടിൽ ബാങ്ക് തന്നെ അബദ്ധത്തിൽ പണം കൈമാറിയ മൂന്നാമത്തെ സംഭവം കൂടിയാണ് ഇത്. നേരത്തെ ഗണേശൻ എന്ന ആളുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലും ഇത്തരത്തിൽ 756 കോടി രൂപ ആളുമാറി നിക്ഷേപിച്ചിരുന്നു. ഈ തുക ഇയാൾ തന്നെ ബാങ്കിന് തിരിച്ചു കൈമാറുകയും ചെയ്തു.

കൂടാതെ ചെന്നൈയിൽ നിന്നുള്ള ഒരു ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കും 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചു. എന്നാൽ ഇതുവഴി തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയിൽ ഇയാൾ തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. തന്റെ സുഹൃത്തിന് ഒരു നിശ്ചിത തുക കൈമാറിയതിനുശേഷം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു വൻ തുക അക്കൗണ്ടിലെത്തിയതായി ഇദ്ദേഹം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അക്കൗണ്ടിലേക്കാണ് ആൾമാറി പണം നിക്ഷേപിച്ചത്

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.