കൽപറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പൂർവാധ്യാപക സംഗമം നടന്നു. മുൻ പ്രിൻസിപ്പാൾ സിസ്റ്റർ ജെസി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബദനി കോൺഗ്രിഗേഷൻ സെക്രട്ടറി സിസ്റ്റർ തെര സിൽഡ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഡീന ജോൺ, സിസ്റ്റർ ലിവിനിയ, മുൻ അധ്യാപകൻ തോമസ് കെ.കെ, പിടിഎ പ്രസിഡണ്ട് ബൈജു , ട്രീസ എന്നിവർ സംസാരിച്ചു. നൂറോളം പൂർവ്വാദ്ധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







