മുത്തങ്ങ. സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4.5 ലിറ്റർ വാറ്റുചാരായവുമായി യുവാവിനെ പിടികൂടി. മുത്തങ്ങ തക രപ്പാടി കോളനി രാജീവൻ (40) എന്നയാളാണ് പിടിയിലായത്. എക് സൈസ് പ്രിവന്റ് ഓഫീസർ വി.എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ അമൽ തോമസ്, അനിൽ, രതീഷ്. വനിത സിവിൽ എക്സൈസ് ഓഫീസർ സിനി തോൾ എന്നിവരും ഉണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







