മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് യാത്രികനില്‍ നിന്നും 93 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്തിയ കോഴിക്കോട് മുക്കം കരികുഴിയാന്‍ വീട്ടില്‍ ഷര്‍ഹാന്‍ കെ കെ ( 31) യെ അറസ്റ്റ് ചെയ്തു. ഇയ്യാളെ തുടര്‍ നടപടികള്‍ക്കായി ബത്തേരി റെയിഞ്ച് ഓഫീസിന് കൈമാറി.പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത് , മനോജ് കുമാര്‍ പി കെ സിഇഒ മാരായ രാജീവന്‍ കെ വി, മഹേഷ് കെ എം , എന്നിവരും റെയിഡില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







