അച്ചൂർ : വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ അച്ചൂരിലെ ദുരന്ത നിവാരണ ക്ലബ്ബ് (ഡി എം ക്ലബ്) അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകളെ കുറിച്ച് എൻ.ഡി ആർ എഫ് ടീമംഗങ്ങൾ മോക്ക് ഡ്രിൽ നടത്തി.ഡിഎം കേഡറ്റുകളും ,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ചാർജ് ഓഫീസർ സജ്ന ടീച്ചർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഇൻ ചാർജ് എഎം ഡിബിത, ഹെഡ് മാസ്റ്റർ കെ.കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് പി.എം. രജനി, ചാർജ് ഓഫീസർ പി.ടി അബ്ദുൽ റഫീഖ് എന്നിവർ സംബന്ധിച്ചു. സി.ടി മൻസൂർ നന്ദി പ്രകാശിപ്പിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







