വയനാട് മെഡിക്കല്‍ കോളേജില്‍ കെ.എസ്.എസി എസ് പദ്ധതി പ്രകാരം താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ബിരുദവും, ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുമായി ഒക്ടോബര്‍ 26 ന് രാവിലെ 10 നകം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04935 240 264.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.