കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഒക്ടോബര്‍ 19 ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും നിയമസഭാ സമിതി തെളിവെടുപ്പ് നടത്തും. യുവജനങ്ങളില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും സമിതി പുതിയ പരാതികള്‍ സ്വീകരിക്കും. സമിതി മുമ്പാകെ യുവജനങ്ങള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും നേരിട്ട് ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്