സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജൈവ കൃഷി വികസന പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 60000 രൂപ ചെലവില്‍ 20 അടി നീളം 4 അടി വീതിയും 2 അടി ഉയരത്തിലുമുള്ള രണ്ട് മണ്ണിര കമ്പോസ്റ്റ് ടാങ്കുകളും അനുയോജ്യമായ ഷെഡും ഉള്‍ക്കൊള്ളുന്ന ജൈവ വള നിര്‍മാണ യൂണിറ്റ് നിര്‍മ്മിക്കുന്നതിനാണ് ധനസഹായം. 30000 രൂപ സബ്സിഡി നല്‍കും. കര്‍ഷകര്‍ ഒക്ടോബര്‍ 21 നകം അതാത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം. ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിയിലും കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.