എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. എടവക കോൺഗ്രസ്സ് ഭവനിൽ വെച്ചു നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് പടകൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഷ വിജയൻ ,ആഷ മെജൊ,മുതുവോൻ ഇബ്രാഹിം, ഗിരിജ സുധാകരൻ, റെജി വാളാങ്കോട്, ജോളി ജോസ് മച്ചുകുഴി, കിഷോർ കുമാർ , സി.എച്ച്.ഇബ്രാഹിം, ഓ.ടി.ബാലകൃഷ്ണൻ,സോജി എന്നിവർ സംസാരിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.