കൽപ്പറ്റ :ലോക് ഡൗൺ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ മാസ്ക് ചലഞ്ച്, ബെഡ് ഷീറ്റ് ചലഞ്ച് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്തുത്യർഹ സേവനം കാഴ്ചവെച്ച ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി കോവിഡ് പ്രതിരോധ പ്രതിജ്ഞ എടുത്തു കൊണ്ട് രണ്ടാം ഘട്ട ബോധവൽക്കരണത്തിലേക്ക് കടക്കുകയാണ്. ഇതിൽ പങ്കാളികളായി ജില്ലയിലെ 53 ഹയർ സെക്കന്ററി സ്കൂളുകളിലെ എൻഎസ്എസ് യൂനിറ്റുകളിൽ വൊളണ്ടിയർമാർ കുടുംബ സമേതം ഈ പരിപാടിയിൽ പങ്കാളികളാകുന്നു. കുടുംബാംഗങ്ങളുമായി പ്രതിജ്ഞ ചൊല്ലുന്നതിന്റെ ചിത്രങ്ങൾ പോഗ്രാം ഓഫീസർമാർക്ക് അയച്ചു കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് എൻഎസ്എസ് നേതൃത്വം ഒരുക്കിയിരിക്കുന്നത്. ഈ പരിപാടിയിലൂടെ മുമ്പ് നടപ്പിലാക്കിയ മാസ്ക് ചലഞ്ച്, ബെഡ് ഷീറ്റ് ചലഞ്ച്, വിവിധ ബോധവൽക്കരണ പരിപാടികൾ എന്നിവയുടെ തുടർച്ചയായ രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് ഇതോടെ ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയൽപക്കങ്ങളിലും പൊതുസ്ഥലങ്ങളിലും പരമാവധി സുരക്ഷാ സന്ദേശമെത്തിക്കാൻ എൻ എസ് എസ് വളണ്ടിയർമാരിലൂടെ കഴിയുമെന്ന് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്. അറിയിച്ചു. വയനാട് ജില്ലയിൽ പി.എ.സി അംഗങ്ങളായ സാജിദ് പി.കെ,രവീന്ദ്രൻ
കെ, രാജേന്ദ്രൻ എം.കെ, രജീഷ് എ.വി , ഹരി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ