തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളില്‍ 6 മുതല്‍ 9 ക്ലാസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ 3 ദിവസം തയ്യല്‍ പരിശീലനം നല്‍കുന്നതിന് യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് രാവിലെ 11 ന് സ്‌കൂളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തും. ടൈലറിംഗ് കെ.ജി.റ്റി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഒക്ടോബര്‍ 26 ന് രാവിലെ 11 ന് സ്ഥാപനത്തില്‍ എത്തണം. ഫോണ്‍: 94974248870.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250







