കല്പ്പറ്റ നഗരസഭ പെയിന് ആന്റ് പാലിയേറ്റീവ് പദ്ധതിയില് കമ്മ്യൂണിറ്റി നേഴ്സ് ഒഴിവില് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത എ.എന്.എം,ജെ.പി.എച്ച്.എന്, ബി.സി.സി പി.എ.എന്, സി.സി. സി.പി എന് അല്ലെങ്കില് ജനറല് നഴസിംഗ് ആന്റ് മിഡൈ്വഫറി കോഴ്സ്,ബി.എസ്.സി നഴ്സിംഗ്, അംഗീകൃത സ്ഥാപനത്തില് നിന്നും പെയിന് ആന്റ് പാലിയേറ്റീവ് സര്ട്ടിഫിക്കറ്റ്. അപേക്ഷ ഫോറം കല്പ്പറ്റ ജനറല് ആശുപത്രി ഓഫീസില് നിന്നും ലഭിക്കും. ഉദ്യോഗാര്ഥികള് അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് എന്നിവ സഹിതം ഒക്ടോബര് 25 ന് വൈകുന്നേരം 5 നകം അപേക്ഷ നല്കണം. കൂടിക്കാഴ്ച ഒക്ടോബര് 27 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില് നടക്കും. ഫോണ്: 04936 206768.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്