ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2024-26 വര്‍ഷങ്ങളിലേക്കുളള നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിനുളള താല്‍ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേര് സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പേര് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും , www.eemployment.kerala.gov.in എന്ന പോര്‍ട്ടലില്‍ നിന്നും നവംബര്‍ 10 വരെയുളള കാലയളവില്‍ പരിശോധിക്കാം. ലിസ്റ്റ് സംബന്ധമായ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നവംബര്‍ 10 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







