മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബഹുജന സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്.
കല്‍പ്പറ്റ മണ്ഡലത്തിലെ ബഹുജന സദസ്സ് നവംബര്‍ 23 ന് നടക്കും. ബഹുജനസദസ്സില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. പഞ്ചായത്ത് തല കമ്മിറ്റികള്‍ ഒക്ടോബര്‍ 23നകം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേരും. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണത്തില്‍ മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, കേരള സെറാമിക്സ് ഡയറക്ടര്‍ പി.ജെ ദേവസ്യ, വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ് സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി വിജേഷ്, ഇ.കെ രേണുക, അനസ് റോസ്ന സ്റ്റെഫി, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, വ്യാപരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.