കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 862 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. ശനി പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നു എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഹംസ ആഷിഖിനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. മൂന്നു ഗുളികകളാക്കിയ നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ആഷിഖിന്റെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തശേഷം നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ ഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. സമീപകാലത്തായി മലദ്വാരത്തില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ച സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മംഗളൂരു വിമാനതാവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സാഹചര്യത്തില്‍ കടത്ത് ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുള്ളതായാണ് അധികൃതരുടെ കണക്കു കൂട്ടല്‍.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







