സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 28കാരന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു

നാഗ്പൂര്‍: സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. നാഗ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമലാബായ് ബദ്വൈക്(47)ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് രാംനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ദീപക് പൊലീസിനോട് പറഞ്ഞത്. മൃതദേഹം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പട്ടിരുന്നുവെന്നും ദീപക് പറഞ്ഞു. ദീപക് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ രാംനാഥിനെ ചോദ്യം ചെയ്തു.സ്‌മാർട് ഫോണിനായി പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്കാർഫ് ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി ഹഡ്‌കേശ്വർ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് ‘എട്ടിന്റെ പണി’

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് ‘എട്ടിന്‍റെ പണിയും’. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ.

രാഹുലിനെതിരായ ആരോപണം: പ്രതികരിക്കാനില്ല, ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ട്; ഷാഫി പറമ്പില്‍

കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി

ഗണിതം ലളിതമാക്കി ഗണിതശില്പശാല

കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ഗണിതശില്പശാല സംഘടിപ്പിച്ചു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ

നിധി ആപ്‌കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് നാളെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാനന്തവാടി എരുമത്തെരു മില്‍ക്ക് സൊസൈറ്റിയില്‍ നവംബര്‍ 27

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (നവംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.