കമ്പളക്കാട്:പുരോഗമന കലാസാഹിത്യസംഘം കോട്ടത്തറ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. എം.ദേവകുമാർ ഉദ്ഘാടനം ചെയ്തു.ജനാർദ്ദനൻ മാസ്റ്റർ,എം പ്രദീപൻ ,ജയിംസ് മാസ്റ്റർ, സുരേന്ദ്രൻ, ബിജു മാസ്റ്റർ, ഹംസ എന്നിവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.