എൻഎസ്എസ് സ്നേഹഭവനത്തിന് തറക്കല്ലിട്ടു

തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് നാഷണൽ സർവ്വീസ് സ്കീം വയനാട് ജില്ലാ തലത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് തറക്കല്ലിട്ടു.എൻഎസ്എസ് വിദ്യാർത്ഥികൾ പാഴ് വസ്തുക്കൾ ശേഖരിച്ചു ലഭിക്കുന്ന പണംകൊണ്ടാണ് സ്നേഹ ഭവനം തയ്യാറാക്കുന്നത്.ജില്ലയിലെ 55 യൂണിറ്റുകളിലെ മുഴുവൻ വൊളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ഇതിൽ പങ്കുചേരും. പനമരം പഞ്ചായത്ത് അംഗങ്ങളായ രജിത വിജയൻ, ബെന്നി ചെറിയാൻ, എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി കെ , സുദർശനൻ കെ ഡി , രവീന്ദ്രൻ കെ , രജീഷ് ഏ വി, രാജേന്ദ്രൻ എം കെ, മുൻ ക്ലസ്റ്റർ കൺവീനർ ബിജുകുമാർ പി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ജെസ്സി എം.ജെ സ്വാഗതവും, പ്രോഗ്രാം ഓഫീസർ അശോകൻ നന്ദിയും പറഞ്ഞു

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

ജനപ്രതിനിധികളെ ആദരിച്ചു.

പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത

പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.