ഇംഗ്ലണ്ട് സൂപ്പർതാരം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി; ടീം കനത്ത പ്രതിസന്ധിയിൽ

ഇംഗ്ലണ്ടിന് ഒട്ടും നല്ല സമയമല്ല. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലേക്ക് ഉള്ള യാത്ര ഉണ്ടാകുമോ എന്നത് ഇപ്പോൾ തന്നെ സംശയത്തിലായ ടീമിന് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളറായ റീസ് ടോപ്‌ലി പരിക്കേറ്റ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 229 റൺസിന് തോറ്റതിന് പിന്നാലെയാണ് ഈ ദൗർഭാഗ്യകരമായ വാർത്ത പുറത്തുവന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്.

സൗത്ത് ആഫ്രിക്കക്ക് എതിരായ മത്സരത്തിലാണ് ടോപ്‌ലിക്ക് പരിക്കേറ്റത്. വൈദ്യചികിത്സയ്‌ക്ക് വിധേയനായി, കുറച്ച് സമയത്തേക്ക് താരം ഫീൽഡ് വിട്ടിരുന്നു. ആ മത്സരത്തിലേറ്റ പരിക്ക് എന്തായാലും ഗുരുതരമായതോടെയാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത് എന്നത് പറയാം.

29-കാരനായ അദ്ദേഹം ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മികച്ച ബൗളറായിരുന്നു, മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ നേടി ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് തൊട്ടുപിന്നാലെ ശനിയാഴ്ച മുംബൈയിൽ നടത്തിയ സ്കാനിംഗിൽ ടോപ്ലിയുടെ പരിക്കിന്റെ വ്യാപ്തി വെളിപ്പെട്ടതെന്ന് ഇസിബി റിപ്പോർട്ട് ചെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിൽ അദ്ദേഹം യുകെയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. പരിക്കിൽ നിന്ന് മുഖത്താനായി തിരിച്ചെത്താൻ ഇംഗ്ലണ്ടിലെയും സറേയിലെയും മെഡിക്കൽ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കും.

താരത്തിന് പകരക്കാരനായി ജോഫ്ര ആർച്ചർ വരുമെന്ന് ആയിരുന്നു കരുതപെട്ടത്. എന്തായാലും അത് ഉണ്ടാകില്ല എന്നത് പരിശീലകൻ സ്ഥിതീകരിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നിലവിൽ നാല് കളികളിൽ ഒരു ജയവുമായി ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വ്യാഴാഴ്ച ബംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.