പനവല്ലി: പനവല്ലി റസൽ കുന്ന്റോഡിൽ വച്ച് കാട്ടുപോത്ത് സ്കൂട്ടറിൽ വന്നിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. പനവല്ലി റസൽ കുന്ന് സെറ്റിൽമെന്റ് കോളനിയിലെ നരേഷിനാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. യാത്രക്കിടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്കൂട്ടർ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ട തായി നരേഷ് പറയുന്നു. വാഹനത്തിൽ നിന്നും തെറിച്ചു വീണ് പരിക്കു പറ്റി അവശനിലയിൽ വഴിയരികിൽ കിടന്ന നരേഷിനെ കാൽനടയാത്ര ക്കാരായ ചിലർ കാണുകയും അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറി യിക്കുകയുമായിരുന്നു. തുടർന്ന് ഫോറസ്റ്റർ എ.രമേശന്റെയും, ബിറ്റ് ഫോറസ്റ്റ് ഓഫിസർ ജി എസ് നന്ദഗോപന്റെയും നേതൃത്വത്തിൽ നരേഷി നെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചു. കൈക്കും കാലി യും, കഴുത്തിനും പരിക്ക് പറ്റിയ നരേഷ് മാനന്തവാടി മെഡിക്കൽ കോ ളേജിൽ ചികിൽത്സയിലാണ്. പകൽ പോലും പ്രദേശത്ത് കാട്ടുപോത്തി ന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ