നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്‍പ്പശാല നടത്തി. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളും ശില്‍പശാലയുടെ ഭാഗമായി നടന്നു. ഹരിതകേരളം മിഷന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന നീരുറവ്, കബനിക്കായ് വയനാട് എന്നീ ക്യാമ്പെയിനുകളുടെ അവതരണവും നടന്നു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, സോയില്‍ സര്‍വ്വേ അസി.ഡയറക്ടര്‍ ബി.സി ദീപ, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി. അനിത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷബീന, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഉദയകുമാര്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീനിവാസന്‍, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന് തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







