തലപ്പുഴ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില് ബി.ടെക് ഒന്നാം വര്ഷ(റഗുലര്), ബി.ടെക് രണ്ടാം വര്ഷ( ലാറ്ററല് എന്ട്രി) കോഴ്സുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര് 29ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. യോഗ്യരായ വിദ്യാര്ത്ഥികള് രാവിലെ 11ന് മുന്പായി കോളേജില് എത്തിച്ചേരണം. കൂടുതല് വിവരങ്ങള്ക്ക് www.gecwyd.ac.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക. ഫോണ് 04935 257320, 04935 257321

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.