കോട്ടത്തറയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം

കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്റ് സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് കാനറാ ബാങ്കുമായി സഹകരിച്ചാണ് പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ ഗൂഗിള്‍ പേ , ബാര്‍കോഡ് സ്‌കാനിങ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ നികുതിയും, മറ്റു ഫീസുകളും എളുപ്പത്തില്‍ അടക്കാം. പേപ്പര്‍ ലെസ് പഞ്ചായത്ത് എന്ന ആശയത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പരിപൂര്‍ണ്ണമായി മാറുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സംവിധാനം ഒരുക്കിയത്.
പഞ്ചായത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം നബാര്‍ഡ് എ.ജി.എം വി. ജിഷ നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നസീമ, സ്ഥിരം സമിതി അധ്യക്ഷ ഇ കെ വസന്ത, മെമ്പര്‍മാരായ സംഗീത് സോമന്‍, മുരളിദാസന്‍, പുഷ്പ സുന്ദരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി കെ.എ ഇസ്‌മെയില്‍, എഫ്.എല്‍.സി ശശിധരന്‍ നായര്‍, എല്‍.ഡി.എം ബിപിന്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.