കല്‍പ്പറ്റ ഗവ. കോളേജ് എന്‍.എസ.്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ അംഗീകാരം. യൂണിറ്റ് നടപ്പാക്കിയ ‘പുസ്തകത്തണലില്‍’ എന്ന പരിപാടിക്കാണ് ബഹുമതി ലഭിച്ചത്. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവില്‍ നിന്നും കല്‍പ്പറ്റ ഗവ. കോളേജ് എന്‍.എസ.്എസ് യൂണിറ്റ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. യൂണിറ്റിന്റെ നേതൃത്വത്തില്‍ ദത്തു ഗ്രാമമായ പടപുരം കോളനിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗ്രന്ഥശാല സജ്ജീകരിച്ചു നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്തത്. പടപുരം കോളനിയില്‍ അടഞ്ഞുകിടന്നിരുന്ന ഏകാധ്യാപക വിദ്യാലയം ലൈബ്രറി ആവശ്യങ്ങള്‍ക്കായി നഗരസഭ വിട്ടു നല്‍കുകയും 800 ഓളം പുസ്തകങ്ങളും അലമാരയും ഉള്‍പ്പെടെ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലറിന്റെയും, കോളേജിന്റെയും വളണ്ടിയര്‍മാരുടെയും പിന്തുണയോടെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.വി.എസ് നീരജ്, വിനോദ് തോമസ് എന്നിവരാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







