കേരളത്തിലെ ഫർണിച്ചർ മേഖലയിലെ സംഘടനയായ “FUMMA” സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ജിഎസ്ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ വയനാട് ജില്ലയിൽ ഉപവാസ സമരം നടത്തി. കൽപ്പറ്റ ജിഎസ്ടി കമ്മീഷൻ ഓഫീസിനു മുൻപിൽ നടത്തിയ സമരപരിപാടി വയനാട് ജില്ലാ പ്രസിഡന്റ് കെകെഎസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാരിസ് ഹൈടെക് അധ്യക്ഷത വഹിച്ചു., സ്വാഗതം ജില്ലാ ട്രഷറർ വിനൂജിയും നന്ദി ന്യൂ ടെക് നൗഷാദും പറഞ്ഞു. സമരത്തിന്റെ ഭാഗമായി 11 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ചേർന്ന് ജിഎസ്ടി കമ്മീഷണർ ഓഫീസ് മാനേജർ രാമചന്ദ്രന് കൈമാറി.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.