കൽപ്പറ്റ: വയനാട്ടുകാർക്കു വേണ്ടിയുള്ള എടക്കൽ അസോസിയേറ്റ്സിന്റെ സ്വപ്ന സംരംഭത്തിന്റെ പ്രഖ്യാപനം നവംബർ 1ന് എടക്കൽ അസോസിയേറ്റ്സിന്റെ ഫേസ്ബുക്ക് പേജിലൂടെ നടന്നു. വയനാട്ടിലെ പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇന്റർനാഷണൽ നിലവാരത്തിലുള്ള ഒരു ഹൈപ്പർമാർക്കറ്റും സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തികൊണ്ട് ഒരു ടൗൺഷിപ്പുമാണ് ഈ പ്രൊജെക്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വയനാടിൻ്റെ തനിമയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം വയനാടിന് ദേശീയ ശ്രദ്ധ നേടിക്കൊടുക്കാനതികുന്നതുമായ ഒരു സംരംഭമായിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവാസികൾക്ക് മാത്രം പങ്കാളിത്വം ഉള്ള സംരംഭത്തിന് തുടക്കം കുറിക്കുന്നതായി എടക്കൽ അസ്സോസിയേറ്റ് ഭാരവാഹികൾ FB ലൈവ് ലൂടെ അറിയിച്ചു. ജില്ലയിലെ പ്രധാന ഹൈവയോട് ചേർന്ന് അത്യാധുനിക രീതിയിൽ ഉള്ള ഹൈപ്പർ മാർക്കറ്റാണ് ആദ്യ ഘട്ടത്തിൽ പണി തീർക്കാൻ ഉദ്ധേശിക്കുന്നത്. ഹൈപ്പർ മാർക്കറ്റിനോട് ചേർന്ന് സ്വകാര്യ നിക്ഷേപകർക്കായി ഒരു ടൗൺ ഷിപ്പിന് വേണ്ടിയുള്ള പദ്ധതി കൂടെ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഹൈപ്പർ മാർക്കറ്റിൽ വയനാട്ടുകാരായ പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും ആയിരിക്കും മുതൽ മുടക്കാൻ അവസരം ഉണ്ടാവുക ടൗൺഷിപ്പിൽ ഇന്ത്യക്കാരായ ആർക്കും നിക്ഷേപത്തിന് അവസരം ഉണ്ടാകും
ഹൈപ്പർ മാർക്കറ്റിനോടൊപ്പം ഭക്ഷണശാലകൾ ,ഹെൽത്ത് ക്ലിനിക്ക് ,ഹെൽത്ത് ക്ലബ് ,കൺവൻഷൻ സെൻ്റർ ,റിസോട്ടുകൾ, വിനോദ കേന്ദ്രങ്ങൾ ,മൾട്ടി പ്ലസ് തിയറ്റർ ,കായിക കേന്ദ്രങ്ങൾ തുടങ്ങിയവ എല്ലാം ഉൾകൊള്ളുന്ന ബ്രഹത് പദ്ധതിയാണ് ഉദ്ധേശിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അസ്സോസിയേറ്റ്സിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പദ്ധതി വയനാടിൻ്റെ സാമ്പത്തിക ,തൊഴിൽ മേഘലയിൽ വലിയ വളർച്ചക്ക് സഹായകമാവും എന്ന് എടക്കൽ അസ്സോസിയേറ്റ്സ് ചെയർമാൻ ഷാജി നരി കൊല്ലി പറഞ്ഞു.
ചടങ്ങിൽ സംരംഭത്തിലേക്ക് താല്പര്യമുള്ള വയനാട്ടുകാരെയും സ്വകാര്യ നിക്ഷേപകരെയും സംരംഭത്തിലേക്ക് ക്ഷണിക്കുകയുണ്ടായി കൂടുതൽ വിവരങ്ങൾക്ക്.
http://wwww.edakkalassociates.com