കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മലയാള ഭാഷാ അനുസ്മരണവും ശിനു ലാലിൻ്റെ 124 എന്ന കഥാ ചർച്ചയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കെ.പി പ്രകാശൻ അദ്യക്ഷത വഹിച്ചു.പി.സി മജീദ് കഥ അവതരിപ്പിച്ചു. സി.എച്ച് ഫസൽ, പി.ടി അഷ്റഫ്, നാസർ സി, ജനാർദ്ദനൻ മാഷ് എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






