കല്‍പ്പറ്റ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ വായ്പ കുടിശിക തീര്‍പ്പാക്കാനായി കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. നവംബര്‍ 17 ന് രാവിലെ 11 മുതല്‍ 4 വരെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് അദാലത്ത്. വായ്പ കുടിശ്ശികയുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പലിശയിലും പിഴ പലിശയിലും ഇളവുകള്‍ ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.നവംബര്‍ 30 വരെ ഇളവുകള്‍ ലഭിക്കും. ഫോണ്‍: 04936 202602, 9188401613.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ
തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന







