വിശന്നുവലഞ്ഞ് കോഴിക്കൂട്ടില്‍ കയറിയ പുലി ‘ട്രാപ്പിലായി’, അസാധാരണ സംഭവം മേപ്പാടിയില്‍: വീഡിയോ.

കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. മേപ്പാടി മൂപ്പൈനാടിലാണ് അപൂര്‍വവും അസാധാരണവുമായ സംഭവം നടന്നത്. കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല. കോഴിക്കൂട്ടില്‍നിന്ന് പുലി പുറത്തുവന്നിരുന്നെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക് ഭീഷണിയായി മാറുമായിരുന്നു. മൂപ്പൈനാട് കാടാശേരിയില്‍ ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെ കയറിയത്. നിരവധി കോഴികളെ വളര്‍ത്തുന്ന വലിയ കൂടാണ് ഇവിടെയുള്ളത്. കൂടിനുള്ളില്‍നിന്നും ശബ്ദംകേട്ടാണ് ഹംസ വീടിന് പുറത്തിറങ്ങി നോക്കിയത്.


അപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടനെ തന്നെ ഹംസ കോഴിക്കൂടിന്‍റെ വാതില്‍ അടക്കുകയായിരുന്നു. പുലി കുടുങ്ങിയ സംഭവം അറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും ഇവിടേക്കെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും ഉടനെ സ്ഥലത്തെത്തി പുലിയ വനംവകുപ്പിന്‍റെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കൂട്ടിലാക്കിയ പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. ഇവിടെ നിന്നും പുലിയുടെ ആരോഗ്യനില സംബന്ധിച്ച വിശദമായ പരിശോധനക്കുശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയെന്നാണ് വിവരം. മേപ്പാടി മുപ്പൈനാട് മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കെയാണ് കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ അകപ്പെട്ട അപൂര്‍വ സംഭവമുണ്ടായത്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.