കമ്പളക്കാട്:നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ കമ്പളക്കാടിന്റെ അഭിമാനം അഫ്താബ് ഇടത്തിലിനെ കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (കമ്പളക്കാട് ഈസ്റ്റ്)മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു .കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഫ്താബിന് നൽകി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി,ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി, മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ യൂസഫ് വി പി,പി സി ഇബ്രാഹിം ഹാജി,വിഎസ് സിദ്ദീഖ്, സൈദ് അട്ടശ്ശേരി,മൊയ്തു പത്തായ കോടൻ,വിപി മുസ്തഫ,പിപി കാസിം, അശ്റഫ് കെകെ,സി എച്ച് മൊയ്തു,നൂരിഷ ചേനോത്ത്, റഷീദ് താഴത്തേരി,ഷമീർ കെ കെ,വി പി സൂപ്പി ഹാജി,അജു സിറാജ്,അഹമ്മദ് കുട്ടി ഹാജി പള്ളിക്കണ്ടി, അന്ത്രു പി സി,അബൂട്ടി ഇടക്കോടൻ,മുനീർ സി കെ,അഷ്റഫ് ഇടത്തിൽ,സലീം കെ.കെ എന്നിവർ സംബന്ധിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







