കൽപ്പറ്റ: തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ ബാണാസുര മലയിൽ മരിച്ച മാവോയിസ്റ്റിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. തമിഴ്നാട് തേനി ജില്ലയിലെ പുതുക്കോട്ട പെരിയകുളം സ്വദേശി സിന്ധുവിന്റെയും അന്നമ്മാളിന്റെയും മകൻ വേൽമുരുകൻ (32) ആണ് മരിച്ചത്. വേൽമുരുകന് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മുരുകൻ എന്ന സഹോദരൻ മധുര കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. സഹോദരി അയ്യമ്മാൾ. ഇന്ന് രാവിലെയാണ് വേൽമുരുഗൻ തണ്ടർബോൾട്ട് വെടിവെപ്പിൽ മരിച്ചത് . വൈകുന്നേരത്തോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോലീസ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം