ജില്ലയിലെ നാല് പൊതു വിദ്യാലയങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ നാളെ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ തരിയോട്, അച്ചൂര് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പനങ്കണ്ടി, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പെരിക്കല്ലൂര്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരായ സി.കെ. ശശീന്ദ്രന്, ഐ.സി. ബാലകൃഷ്ണന് മറ്റു ജന പ്രതിനിധികള്‍ എന്നിവര്‍ വിവിധ സ്കൂളുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം