കമ്പളക്കാട് ടൗണിൽ ബസ് സ്റ്റാന്റിനു സമീപം ഇന്ന് പുലർച്ചെ കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് പനമരം സ്വദേശികളായ രണ്ടു പേരെ 400 ഗ്രാം സ്വർണ്ണ കട്ടികളോടെ പിടിച്ചത്. പനമരം സ്വദേശികളായ അബ്ദുൾ നിസാർ , മുഹമ്മദ് ലഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സ്റ്റേഷൻ ഐ.പി പളനി എം.വി, എസ്. ഐ രാം കുമാർ, ദിലിപ് കുമാർ,വിപിൻ, നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ
കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ







