ക്ഷീരവികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം (പശുവളര്‍ത്തല്‍ ) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. തേയില, കാപ്പി, റബ്ബര്‍ എന്നീ എസ്റ്റേറ്റുകളിലെ ലയങ്ങളില്‍ താമസിക്കുന്ന 10 തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ് നിര്‍മ്മിച്ച് പരിപാലിക്കുന്നതിന് എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ 80 ശതമാനം ധനസഹായം ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 30 വൈകീട്ട് 5 നകം ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളില്‍ നിന്നും ലഭ്യമാകും. ഫോണ്‍ മാനന്തവാടി-984743287, പനമരം-7338290215,ബത്തേരി-9447773180, കല്‍പ്പറ്റ-9400206167

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







